സ്ത്രീവിരുദ്ധ പരാമര്‍ശം: ട്രംപിന് ഭാര്യയുടെ പിന്തുണ

Posted on: October 18, 2016 12:16 pm | Last updated: October 18, 2016 at 12:16 pm

trumpന്യൂയോര്‍ക്ക്: സ്ത്രീവിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് വിവാദത്തില്‍പ്പെട്ട് ഡൊണാള്‍ഡ് ട്രംപിന് പിന്തുണയുമായി ഭാര്യ മെലാനിയ ട്രംപ് രംഗത്ത്. വീഡിയോയിലെ ട്രംപിന്റെ സംഭാഷണം ഗൗരവമായി കാണേണ്ടതില്ല. നേരംപോക്ക് മാത്രമായി അതിനെ കണ്ടാല്‍ മതിയെന്നും മെലാനിയ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അദ്ദേഹത്തില്‍ നിന്ന് മുമ്പൊരിക്കലും ഇത്തരം സംഭാഷണം താന്‍ കേട്ടിട്ടില്ല. ട്രംപിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അതിശയം തോന്നി. ചില പുരുഷന്‍മാര്‍ സംസാരിക്കുന്നത് ഇത്തരത്തിലാണെന്ന് തനിക്കറിയാം. ആ രീതിയില്‍ മാത്രമേ ട്രംപിന്റെ സംഭാഷണത്തേയും കണ്ടിട്ടുള്ളൂവെന്ന് മെലാനിയ പറഞ്ഞു.