മനുഷ്യരെ വഹിച്ചുള്ള ചൈനയുടെ ബഹിരാകാശ ദൗത്യത്തിന് തുടക്കം

Posted on: October 17, 2016 8:55 am | Last updated: October 17, 2016 at 11:06 am
Shenzhou-11 manned spacecraft carrying astronauts Jing Haipeng and Chen Dong blasts off from the launchpad in Jiuquan, China, October 17, 2016. China Daily/via REUTERS
Shenzhou-11 manned spacecraft carrying astronauts Jing Haipeng and Chen Dong blasts off from the launchpad in Jiuquan, China, October 17, 2016. China Daily/via REUTERS

ബീജിംഗ്: മനുഷ്യരെ വഹിച്ചുള്ള ചൈനയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ ബഹിരാകാശ ദൗത്യത്തിന് തുടക്കമായി. രണ്ട് ബഹിരാകാശ ഗവേഷകരേയും വഹിച്ചുള്ള ഷെന്‍ഷു-11 ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30ന് യാത്രയാരംഭിച്ചു. 33 ദിവസം ഇവര്‍ ബഹിരാകാശത്ത് തങ്ങും.

ചിങ് ഹെയ്‌പെങ്, ചെന്‍ ഡോങ് എന്നീ ശാസ്ത്രജ്ഞരാണ് പേടകത്തിലുള്ളത്. ചൈനീസ് ബഹിരാകാശ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദൗത്യത്തിനായി പുറപ്പെട്ട ഇരുവരും തിയാന്‍ഗോങ്-2 സ്‌പേസ് ലബോറട്ടറിയില്‍ ഇവര്‍ 30 ദിവസം പരീക്ഷണങ്ങള്‍ നടത്തും.

ഒരു മാസം മുമ്പാണ് ചൈന ബഹിരാകാശത്ത് തിയാന്‍ഗോങ്-2 സ്‌പേസ് ലബോറട്ടറി സ്ഥാപിച്ചത്. ബഹിരാകാശത്തെ അത്യാഹിതങ്ങള്‍ നേരിടുന്നതിനും പ്രഥമശുശ്രൂഷ നല്‍കുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുള്ള പരീക്ഷണങ്ങളാണ് ഇവര്‍ നടത്തുക.

ALSO READ  അരുണാചലിന് സമീപം ഗ്രാമങ്ങള്‍ നിര്‍മിച്ച് ചൈന; ഗ്രാമീണരെ മാറ്റിപ്പാര്‍പ്പിച്ചു