വൈഫൈ യു എ ഇ സേവനം വ്യാപിപ്പിക്കുന്നു

Posted on: October 16, 2016 6:56 pm | Last updated: October 16, 2016 at 6:56 pm

wifiഅബുദാബി: വൈഫൈ യു എ ഇയുടെ സേവനം മറീന മാളിലേക്കും വ്യാപിപ്പിക്കുന്നു. ഇതോടെ മാളിലെത്തുന്ന സന്ദര്‍ശകര്‍ക്കും ഉപഭോക്താക്കള്‍ക്കും എളുപ്പത്തില്‍ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുവാനും ഇ മെയില്‍ സന്ദേശങ്ങള്‍ അയക്കുവാനും കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു.
യു എ ഇയില്‍ ഉപയോഗിക്കുന്ന ഏതു തരം മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളുടെ നമ്പര്‍ ഉപയോഗിച്ചും സൗജന്യ നിരകിലുള്ളതും പ്രീമിയം നിരക്കിലുള്ളതുമായ വൈഫെ സേവനം സുരക്ഷിതമായും വ്യക്തതയോടെയും ഉപയോഗിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.
ഇത് തങ്ങളുടെ മറ്റൊരു അതിപ്രധാനമായ കാല്‍വെപ്പാണ്. യു എ ഇ ഗവണ്മെന്റിനോടുള്ള ഞങ്ങളുടെ സഹകരണത്തിന്റെ വ്യാപ്തിയാണ് ഇത് തെളിയിക്കുന്നത്, ഡു ടെലിക്കമ്മ്യൂണിക്കേഷന്‍ ബിസിനസ് ഡെവലപ്‌മെന്റ് ആന്‍ഡ് പാര്‍ട്ണര്‍ഷിപ്‌സ് വൈസ് പ്രസിഡണ്ട് ജിഹാദ് തയാറ അഭിപ്രായപ്പെട്ടു.
ഈ വര്‍ഷാവസാനത്തോടെ വൈഫൈ യു എ ഇ സേവനം 300 സ്ഥലങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിന് ശ്രമിക്കും. രണ്ടു വിധത്തിലുള്ള വൈഫൈ സേവനങ്ങളാണ് തങ്ങള്‍ നല്‍കുന്നത്.
വൈഫൈ യു എ ഇ, വൈഫൈ യു എ ഇ പ്രീമിയം. വൈ ഫൈ യു എ ഇ പ്രീമിയം അനുസരിച്ച് വേഗതയേറിയതും തടസങ്ങളില്ലാതെ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയുന്നതുമാണ്. ഏതു വിധത്തിലുള്ള വൈഫൈ സംവിധാനം സ്വീകരിക്കാന്‍ കഴിയുന്ന ഉപകാരങ്ങളിലൂടെയും ഈ സേവനങ്ങളുമായി ബന്ധപ്പെടാവുന്നതാണ്. അദ്ദേഹം കൂട്ടി ചേര്‍ത്തു.