ഏകസിവില്‍ കോഡ്: കേന്ദ്ര സര്‍ക്കാറിന്റെ നീക്കം സംശയകരമെന്ന് ലീഗ്

Posted on: October 15, 2016 6:18 pm | Last updated: October 16, 2016 at 4:56 pm
SHARE

uniform-civil-codeകോഴിക്കോട്: ഏകസിവില്‍ കോഡ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ നീക്കം സംശയകരമെന്ന് ലീഗ്. ഏകസിവില്‍ കോഡ് കൊണ്ടു വരാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കം നല്ലതിനല്ല് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തീവ്രവാദത്തിനെതിരെ ശക്തമായ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കും. മതസംഘടനകളാണ് തീവ്രവാദത്തിന് പിന്നിലെന്ന് പറയുന്നത് അമിതാവേശം കാണിക്കലാണ്. തീവ്രവാദം എന്ന പദം രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദ വിഷയം ഉയര്‍ത്തി സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. മതസൗഹാര്‍ദം ഇല്ലാതാക്കുന്ന കാര്യങ്ങള്‍ പഠിപ്പിക്കുന്നതിനോട് ലീഗിന് യോജിപ്പില്ല. അങ്ങനെയുണ്ടെങ്കില്‍ അത് നീക്കം ചെയ്യുകയാണ് വേണ്ടത്. അല്ലാതെ യാതൊരു മുന്നറിയിപ്പും ഇല്ലാതെ യുഎപിഎ ചുമത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

17ന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യും. ഇപി ജയരാജന്റെ രാജി സര്‍ക്കാറിനേറ്റ കനത്ത തിരിച്ചടിയാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here