Connect with us

Kerala

ചൈനീസ് നിര്‍മിത കൃത്രിമ മുട്ടകളെന്ന ആരോപണം തള്ളി വെറ്റിനറി സര്‍വകലാശാല

Published

|

Last Updated

കൊച്ചി: ചൈനീസ് നിര്‍മിത കൃത്രിമ മുട്ടകളെന്ന ആരോപണം തള്ളി വെറ്റിനറി സര്‍വകലാശാലയുടെ പരിശോധന ഫലം. വ്യാജ മുട്ടയെന്ന ആരോപണങ്ങളെത്തുടര്‍ന്നു പിടിച്ചെടുത്ത മുട്ടകളില്‍ പ്ലാസ്റ്റിക്കിന്റേയോ രാസവസ്തുക്കളുടെയോ സാന്നിധ്യമില്ല. പഴക്കം ചെന്ന മുട്ടകളാണ് പരിശോധിച്ചത്. ഇതാകാം തോടിന് കട്ടികൂടാന്‍ കാരണമെന്നും പ്രാഥമിക റിപ്പോര്‍ട്ട്. ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് ഇന്ന് റിപ്പോര്‍ട്ട് നല്‍കും.

വെറ്റിനറി സര്‍വകലശാലയുടെ കീഴിലുള്ള പൗള്‍ട്രി വകുപ്പാണ് പരിശോധന നടത്തിയത്. മുവാറ്റുപ്പുഴ മേഖലയില്‍ നിന്ന് പിടിച്ചെടുത്ത മുട്ടകളാണ് ആദ്യം പരിശോധിച്ചത്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്ന മുട്ടകള്‍ കൂടുതല്‍ കാലം ഫ്രീസറില്‍ സൂക്ഷിക്കുന്നതിനാലാണ് തോടിന് കട്ടികൂടുന്നതെന്നാണ് വിലയിരുത്തല്‍. ആരോഗ്യത്തിന് ദോഷകരമായ രീതിയിലുള്ള യാതൊന്നും മുട്ടകളില്‍ ഇല്ലെന്നും പരിശോധനാഫലം വ്യക്തമാക്കുന്നു. കൂടുതല്‍ മുട്ടകള്‍ പരിശോധനയ്ക്ക് വേണ്ടി എത്തിച്ചിട്ടുണ്ടെന്നാണ് വിവരം.

കഴിഞ്ഞദിവസം കടവന്ത്രയ്ക്കടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍നിന്നു വീട്ടമ്മ വാങ്ങിയ മുട്ട വീട്ടില്‍ വച്ചു പൊട്ടിയതിനെത്തുടര്‍ന്നാണു മുട്ട വ്യാജനാണെന്ന സംശയമുണ്ടായതിനെ തുടര്‍ന്നാണ് മുട്ടകള്‍ പരിശോധിച്ചത്.