കൊലപാതകം: അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

Posted on: October 15, 2016 12:01 am | Last updated: October 14, 2016 at 11:55 pm
SHARE

arrestനെടുമ്പാശ്ശേരി: കൊലപാതക കേസില്‍ പ്രതിയായ അന്യസംസ്ഥാന തൊഴിലാളി നെടുമ്പാശ്ശേരി പോലീസിന്റെ പിടിയിലായി. പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി നൂറുദ്ദീന്‍ ഷെയ്ക്കിനെ (26)യാണ് ബംഗാളില്‍ നിന്നും പിടികൂടിയത്.2015 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.ഇയാളൊടൊപ്പം നെടുമ്പാശ്ശേരിയിലെ നാല് സെന്റ് കോളനിക്കടുത്ത അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാംപില്‍ താമസിച്ചിരുന്ന മുര്‍ഷിദാബാദ് സ്വദേശി മുഹമ്മദ് സുല്‍ത്താനാണ് മര്‍ദ്ദനമേറ്റ് മരണമടഞ്ഞത്.സംഭവത്തിനു ശേഷം നൂറുദ്ദീന്‍ ഷെയ്ക്ക് കേരളത്തില്‍ നിന്നും കടന്നുകളയുകയായിരുന്നു. നെടുമ്പാശ്ശേരി പോലീസ് ബംഗാളില്‍ എത്തി ഇയാളെ പിടികൂടുകയായിരുന്നു.ഇന്ന് കോടതിയില്‍ ഹാജരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here