ജയ ലളിതയുടെ ആരോഗ്യനില: മനംനൊന്ത് 70കാരന്‍ ആത്മഹ്യ ചെയ്തു

Posted on: October 14, 2016 11:41 pm | Last updated: October 14, 2016 at 11:41 pm

കോയമ്പത്തൂര്‍: ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ സ്ഥിതി മോശമായി തുടരുന്നതില്‍ മനം നൊന്ത് എ ഐ എ ഡി എം കെ പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ തിരൂപ്പൂര്‍ ജില്ലയിലെ മുന്‍ ടൗണ്‍ സെക്രട്ടറിയും 70 കാരനായ വെള്ളയപ്പനാണ് ആത്മഹത്യ ചെയ്തത്. ജയലളിതയുടെ ആരോഗ്യ സ്ഥിതി വളഷാകുന്നുവെന്ന പത്രവാര്‍ത്തകള്‍ ശ്രദ്ധിക്കാറുള്ള ഇയാള്‍ മനം നൊന്ത് വിഷം കഴിക്കുകയായിരുന്നു.