
അബുദാബി: മേഖലയിലെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബ്ദുല്‍ ഗൈത്തും ചര്‍ച്ച നടത്തി.
അറബ് ദേശങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ഗൗരവമേറിയ അവബോധമുണ്ടെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. കെയ്‌റോ ആസ്ഥാനമായ അറബ്‌ലീഗില്‍ യു എ ഇ സജീവ പങ്കാളിയാണ്.
ഫലസ്തീനില്‍ ഇസ്രാഈല്‍ അധിനിവേശങ്ങളില്‍ പ്രതിഷേധിച്ചു.