Connect with us

Organisation

എസ് എസ് എഫ് കര്‍ണാടക ക്യാമ്പസ് പ്രതിഭോത്സവ് ഇന്ന് തുടങ്ങും

Published

|

Last Updated

ബെംഗളൂരു: എസ് എസ് എഫ് കര്‍ണാടക സംസ്ഥാന ക്യാമ്പസ് പ്രതിഭോത്സവ് ഇന്നും നാളെയുമായി ബെണ്ണാര്‍ക്കട്ട താജ് ഹെറിറ്റേജില്‍ നടക്കും. 23 ാമത് പ്രതിഭോത്സവിനാണ് ഇത്തവണ ബെണ്ണാര്‍ക്കട്ട സാക്ഷ്യം വഹിക്കുന്നത്.
ഇന്ന് വൈകീട്ട് നാലിന് ക്യാമ്പസ് യുവ എഴുത്തുകാരുടെ സംഗമവും ആറിന് കവി സമ്മേളനവും നടക്കും. യുവ എഴുത്തുകാരുടെ സംഗമം ഇഷാറ എഡിറ്റര്‍ ഹമീദ് ബെജ്‌പെയും കവി സമ്മേളനം കെ എം സിദ്ദീഖ് മുണ്ടുഗോളിയും ഉദ്ഘാടനം ചെയ്യും.
നാളെ രാവിലെ എട്ട് മുതല്‍ വിവിധ ഇനങ്ങളില്‍ സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടക്കും. രാവിലെ എട്ടിന് എസ് എസ് എഫ് ദേശീയ അധ്യക്ഷന്‍ ശൗക്കത്തലി ബുഖാരി ഡല്‍ഹി ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് കര്‍ണാടക സംസ്ഥാന പ്രസിഡന്റ് ഷാഫി സഅദി അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ജില്ലാ തലങ്ങളില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ മത്സരയിനങ്ങള്‍ നടക്കും.
ബുക്ക് ടെസ്റ്റ്, വാര്‍ത്തകള്‍ തയ്യാറാക്കല്‍, ഡോക്യുമെന്ററി പ്രസന്റേഷന്‍, ഖവാലി, പ്രബന്ധ രചനാമത്സരം, കവിതാ രചനാ മത്സരം, സീറാ പാരായണം, സ്‌പോട്ട് മാഗസിന്‍, ഇംഗ്ലീഷ്- കന്നഡ ഭാഷാ പരിവര്‍ത്തനം, പോസ്റ്റര്‍ ഡിസൈനിംഗ്, കന്നഡ- ഇംഗ്ലീഷ്, ഉറുദു പ്രസംഗം തുടങ്ങിയ 25 ഇനങ്ങളില്‍ മത്സരം നടക്കും.
200 കാമ്പസുകളില്‍ നിന്നായി 350 പ്രതിഭകള്‍ മാറ്റുരക്കുക. വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ മര്‍ക്കസ് കൈക്ക ഇന്‍സ്റ്റിറ്റിയൂട്ട് ഹയര്‍ ഇസ്‌ലാമിക് സ്റ്റഡീസ് ചെയര്‍മാന്‍ എസ് എസ് എ ഖാദര്‍ ഹാജി, അല്‍ അമീന്‍ ഇന്‍സ്റ്റിറ്റിയൂട്ട് സെക്രട്ടറി സമീര്‍ പാഷ, ആല്‍ഫൈന്‍ എം ഡി എസ് എ കബീര്‍ എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. വിജയികള്‍ക്കുള്ള ട്രോഫി കന്നഡ സാഹിത്യ പരിഷത്ത് മുന്‍ ചെയര്‍മാനും പ്രശസ്ത എഴുത്തുകാരനുമായ നെല്ലൂര്‍ പ്രസാദ് സമ്മാനിക്കും.
പ്രതിഭോത്സവിന്റെ പന്തല്‍ കാല്‍നാട്ടല്‍ കര്‍മം സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്‍ ഷുക്കൂര്‍ ഹാജി നിര്‍വഹിച്ചു. പ്രതിഭോത്സവിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗത സംഘം ഭാരവാഹികളായ ഷെമീര്‍ ഹാജി, മഹ്മ്മൂദ് മഖ്ദൂമി, അബ്ദുല്‍റഹ്മാന്‍ ഹാജി എന്നിവര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest