തായ്‌ലന്‍ഡ് രാജാവ് ഭൂമിബോല്‍ അതുല്യധജ് അന്തരിച്ചു

Posted on: October 13, 2016 11:24 pm | Last updated: October 13, 2016 at 11:24 pm

thailand-king-bhumibol-adulബാങ്കോക്ക്: തായ്‌ലാന്‍ഡ് രാജാവ് ഭൂമിബോല്‍ അതുല്യധജ് അന്തരിച്ചു. ദീര്‍ഘകാലം തായ്‌ലാന്‍ഡിന്റെ അധികാരത്തിലിരുന്ന ഇദ്ദേഹത്തിന് മരിക്കുമ്പോള്‍ 88 വയസ്സായിരുന്നു. മരണവിവരം തായ്‌ലാന്‍ഡ് റോയല്‍ പാലസ് സ്ഥിരീകരിച്ചു. ബാങ്കോക്കിലെ സിരിരാജ് ആശുപത്രിയിലായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം. എന്നാല്‍ മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിലെ ഭൂരിഭാഗം സമയവും കിഡ്‌നി, ശ്വാസകോശവുമായി ബന്ധപ്പെട്ട് രാജാവ് ഭൂമിബോല്‍ അതുല്യധജ് ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി നിരന്തരം ഡയാലിസിസിനും വിധേയമായിരുന്നു.
1946 മുതല്‍ തായ്‌ലാന്‍ഡിന്റെ അധികാരത്തിലിരുന്ന ഇദ്ദേഹത്തിന് തായ് ജനതയില്‍ വലിയൊരു വിഭാഗത്തിന്റെ ആത്മാര്‍ഥമായ പിന്തുണയും സഹകരണവും ഉണ്ടായിരുന്നു. വ്യത്യസ്ത രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലും രാജ്യത്തെ ഒന്നിപ്പിച്ചു നിര്‍ത്തിയ ആളെന്ന നിലയിലാണ് അദ്ദേഹം അറിയപ്പെടുന്നത്.