കണ്ണൂര്‍: സിറ്റിയില്‍ എസ് ഡി പി ഐ നീര്‍ച്ചാല്‍ ബ്രാഞ്ച് പ്രസിഡന്റും പാചകത്തൊഴിലാളിയുമായ ഐറ്റാണ്ടി പൂവളപ്പില്‍ മന്നാസ ഹൗസില്‍ എം ഫാറൂഖ് (43) വെട്ടേറ്റ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സിറ്റി വെത്തിലപ്പള്ളിയിലെ റഊഫ് എന്ന കട്ട റഊഫിനെ (29) സിറ്റി പോലിസ് പിടികൂടി. കഞ്ചാവ് വില്‍പ്പന അടക്കം ആറ് കേസുകളില്‍ പ്രതിയാണ് റഊഫെന്ന് പോലിസ് പറഞ്ഞു.
ഇന്നലെ രാവിലെ 10.30ഓടെ കണ്ണൂര്‍ സിറ്റി സെന്‍ട്രലിലെ ബര്‍മ ഹോട്ടലിന് സമീപമാണ് ഫാറൂഖ് ആക്രമിക്കപ്പെട്ടത്.
അഴീക്കോട് മീന്‍കുന്ന് സ്വദേശിനി നസീമയാണ് ഭാര്യ. മക്കള്‍: ഫര്‍ഹാന്‍, ഫഹദ് (ഇരുവരും വിദ്യാര്‍ഥികള്‍). പിതാവ്: പരേതനായ മീരാസ. മാതാവ്: സാറൂമ്മ.