ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകം; രാഷ്ട്രീയ പകപോക്കലാണെന്ന് അമിത് ഷാ

Posted on: October 12, 2016 7:04 pm | Last updated: October 13, 2016 at 9:20 am

amith-shah-2ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മനാട്ടില്‍ ബി.ജെ.പി പ്രവര്‍ത്തകനെ കൊല്ലപ്പെടുത്തിയ സംഭവം ഉത്കണ്ഠയുണ്ടാക്കുന്നതാണെന്നും ഇത് രാഷ്ട്രീയ പകപോക്കലാണെന്നും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കൊല്ലപ്പെട്ട രമിത്തിന്റെ കുടുംബത്തിന് അമിത് ഷാ അനുശോചനം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

രമിതിന്റെ പിതാവ് ചാവശ്ശേരി ഉത്തമനെ ഇതുപോലെ 2002ല്‍ കൊലപ്പെടുത്തിയിരുന്നു. അടുത്തിടെ രമിതിന്റെ അമ്മയെ അക്രമിച്ച് ഗുരുതരമായി പരിക്കേല്‍പിച്ചിരുന്നെന്നും അമിത് ഷാ വ്യക്തമാക്കി.