കണ്ണൂര്‍: പിണറായിയില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
ബിജെപി പ്രവര്‍ത്തകനായ രമിത്താണ് ഇന്ന് രാവിലെ പിണറായി പെട്രോള്‍ പമ്പിന് സമീപം വെട്ടേറ്റു മരിച്ചത്. തിങ്കളാഴ്ച സിപിഎം പ്രവര്‍ത്തകനായ മോഹനന്‍ വെട്ടേറ്റു മരിച്ചിരുന്നു.