പാംപോര്‍: കശ്മീരിലെ പാംപോറില്‍ സൈന്യവും ഭീകരവാദികളും തമ്മിലുള്ള ഏറ്റമുട്ടല്‍ മൂന്നാം ദിവസവും തുടരുന്നു. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഒരു ഭീകരന്‍ കൂടി കെട്ടിടത്തിനുള്ളില്‍ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍.
തലസ്ഥാനമായ ശ്രീനഗറില്‍ നിന്ന് 15 കിലോ മീറ്റര്‍ അകലെയുള്ള സര്‍ക്കാര്‍ കെട്ടിടത്തില്‍ തിങ്കളാഴ്ചയാണ് ഭീകരര്‍ കടന്നുകൂടിയത്. പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന ഝലം നദിയിലൂടെയാണ് ഭീകരര്‍ ഇവിടെയെത്തിയത്. 50 റോക്കറ്റുകളും ഗ്രനേഡുകളും സൈന്യം പ്രയോഗിച്ചു. തിങ്കളാഴ്ച ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റിരുന്നു. ഒരു സംരക്ഷണ കവചമായാണ് ഭീകരര്‍ ഈ കെട്ടിടം ഉപയോഗിക്കുന്നതെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.