മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്‌സി-അത്‌ലറ്റിക്കോ ഡി കൊല്‍ല്‍ക്കത്ത മത്സരം സമനിലയില്‍. ഓരോഗോള്‍ വീതം നേടിയാണ് ഇരുടീമുകളും സമനിലയില്‍ പരിഞ്ഞത്. 27ാാം മിനിറ്റില്‍ ഡെഫഡെറിക്കോയിലൂടെ മുന്നിലെത്തിയ മുംബൈ മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ വരെ മുന്നില്‍തന്നെയായിരുന്നു. എന്നാല്‍ 82ാം മിനിറ്റില്‍ ജവിയര്‍ ഗ്രാന്‍ഡെയിലൂടെ അത്‌ലറ്റിക്കോ സമനില പിടിക്കുകയായിരുന്നു.
മത്സരം സമനിലയില്‍ പിരിഞ്ഞെങ്കിലും ഏഴു പോയിന്റുമായി മുംബൈ ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയാണ് രണ്ടാം സ്ഥാനത്ത്.