ആശ്രിതനിയമനം: പറയേണ്ടവരെല്ലാം പറയട്ടെയെന്ന് മന്ത്രി ഇ.പി ജയരാജന്‍

Posted on: October 8, 2016 2:31 pm | Last updated: October 8, 2016 at 7:21 pm
SHARE

ep jayarajanകൊച്ചി: ബന്ധുനിയമനം സംബന്ധിച്ച് പറയേണ്ടവരെല്ലാം പറയട്ടെയെന്ന് മന്ത്രി ഇ.പി ജയരാജന്‍. ആശ്രിതനിയമന സംഭവവുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിയുടെ മറുപടി. പറയേണ്ടവരെല്ലാം പറയട്ടെ, ഇപ്പോള്‍ ഒന്നും പറയാനില്ല. എല്ലാം വരട്ടെ അപ്പോ പറയും, പറയേണ്ടവരെല്ലാം തോന്നിയപോലെ പറയട്ടെ, ഈ പറഞ്ഞവരെ തനിക്ക് അറിയുക തന്നെയില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം ആശ്രിതനിയമന സംഭവത്തില്‍ വിജിലന്‍സ് അന്വേണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തയച്ചു. ആശ്രിതനിയമനം നടത്തിയ വ്യവസായ മന്ത്രി നഗ്‌നമായ അഴിമതിയാണ് നടത്തിയതെന്ന് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here