പ്രകടനപത്രിയില്‍ പ്രവാസികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

Posted on: October 8, 2016 1:22 pm | Last updated: October 8, 2016 at 2:33 pm

KODIYERIദുബൈ: നോര്‍ക്കയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രവാസികളുമായി ബന്ധപ്പെട്ട പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് വിമാനത്താവളം കാര്യക്ഷമമാക്കാന്‍ നടപടി ഉടന്‍ ഉണ്ടാകണം. ഇതിനായി പ്രത്യേക പരിഗണന നല്‍കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.