പുതിയ ടൊയോട്ട ഫോര്‍ച്യൂണര്‍ നവംബര്‍ ഏഴിന് വിപണിയിലെത്തും

Posted on: October 8, 2016 11:31 am | Last updated: October 8, 2016 at 11:31 am

fortunerബംഗല്ലൂര്‍; പ്രീമിയം എസ്‌യുവിയായ ഫോര്‍ച്യൂണറിന്റെ പുതിയ മോഡല്‍ നവംബര്‍ ഏഴിന് വിപണിയിലെത്തുമെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. പെട്രോള്‍ , ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങള്‍ പുതിയ ഫോര്‍ച്യൂണറിനുണ്ട്. പുതിയ ഇന്നോവയുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന ഫോര്‍ച്യൂണറിന് 2.8 ലീറ്റര്‍ ഡീസല്‍, 2.7 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുകളുണ്ടാണ്ടാകും. മാന്വല്‍, ഓട്ടോമാറ്റിക് ഗീയര്‍ബോക്‌സ് ഓപ്ഷനുകള്‍ ലഭ്യമാകും. ഡീസല്‍ വകഭേദത്തിന് ഫോര്‍ വീല്‍ െ്രെഡവ് ഓപ്ഷന്‍ ലഭിക്കും. പുതിയ മോഡലിന് പഴയതിലും വില കൂടുതലായിരിക്കും. എക്‌സ്‌ഷോറൂം വില 30 ലക്ഷം രൂപയില്‍ ആരംഭിക്കാനാണ് സാധ്യത.

fortuner1ടൊയോട്ട ഡീലര്‍ഷിപ്പുകളില്‍ ഇപ്പോള്‍ തന്നെ പുതിയ ഫോര്‍ച്യൂണറിന്റെ ബുക്കിങ് സ്വീകരിക്കുന്നുണ്ട്. നവംബര്‍ രണ്ടാം വാരം വണ്ടി വിതരണം ആരംഭിക്കും.

2009 മേയ് മാസമാണ് ഫോര്‍ച്യൂണര്‍ ഇന്ത്യന്‍ വിപണിയിലെത്തിയത്. ഇതിനോടകം 96,700 എണ്ണം ഇന്ത്യന്‍ നിരത്തിലിറങ്ങിയിട്ടുണ്ട്.