തൃശൂരില്‍ ബസ് സ്‌റ്റോപ്പിലേക്ക് കാര്‍ പാഞ്ഞു കയറി മൂന്നു പേര്‍ മരിച്ചു

Posted on: October 8, 2016 9:04 am | Last updated: October 8, 2016 at 1:11 pm

road accidentതൃശൂര്‍: തൃശൂരില്‍ ബസ് സ്‌റ്റോപ്പിലേക്ക് കാര്‍ പാഞ്ഞു കയറി മൂന്നു പേര്‍ മരിച്ചു. തൃശൂര്‍ അമല ആശുപത്രിക്ക് സമീപമാണ് സംഭവം. മിഷേല്‍, ഗംഗാധരന്‍, ഹംസ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒന്‍പതു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. ഡ്രൈവര്‍ അബ്ദുല്‍ സത്താറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.