Connect with us

National

തമിഴ്‌നാട്ടില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

Published

|

Last Updated

ചെന്നൈ: തമിഴ്‌നാട്ടില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി ആഭ്യന്തരമന്ത്രിക്കു കത്തയച്ചു. മുഖ്യമന്ത്രി കുറച്ചുകാലമായി ആശുപത്രിയില്‍ കഴിയുന്നത് സംസ്ഥാനത്തെ ഭരണം പ്രതിസന്ധിയിലാക്കിയെന്നും മുന്‍ ചീഫ് സെക്രട്ടറിയാണ് സംസ്ഥാനത്തെ ഭരണം നിയന്ത്രിക്കുന്നതെന്നും സ്വാമി കത്തില്‍ ആരോപിക്കുന്നു.

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആശുപത്രിയില്‍ കഴിയുന്നത് സംസ്ഥാനത്തെ ഭരണം പ്രതിസന്ധിയിലാക്കി. മുന്‍ ചീഫ് സെക്രട്ടറിയാണ് സംസ്ഥാനത്തെ ഭരണം നിയന്ത്രിക്കുന്നത്. ദ്രാവിഡ കഴകത്തിന്റെ പിന്തുണയോടെ ഭീകരസംഘടനയായ ഐഎസ് രാമാനന്തപുരം, തിരുനെല്‍വേലി, മധുര, കന്യാകുമാരി എന്നീ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്‍ടിടി-നക്‌സല്‍ പ്രസ്ഥാനങ്ങള്‍ സംസ്ഥാനത്ത് ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട്. അതിനാല്‍ തമിഴ്‌നാട്ടില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും സ്വാമി കത്തില്‍ പറയുന്നു.

---- facebook comment plugin here -----

Latest