സ്വാശ്രയം: ഉയര്‍ന്ന ഫീസ് റദ്ദാക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി

Posted on: October 7, 2016 1:54 pm | Last updated: October 7, 2016 at 6:32 pm

supreme-courtന്യൂഡല്‍ഹി:കണ്ണൂര്‍, കരുണ, കെഎംസിടി മെഡിക്കല്‍ കോളജുകള്‍ക്ക് ഉയര്‍ന്ന ഫീസില്‍ പ്രവേശനം നടത്താന്‍ ഹൈക്കോടതി നല്‍കിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. വൈകിയ വേളയില്‍ ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയത കോടതി, ഫീസ് തര്‍ക്കത്തില്‍ ഹൈക്കോടതി തീരുമാനമെടുക്കട്ടെയെന്നും നിരീക്ഷിച്ചു.

കണ്ണൂര്‍ മെഡിക്കല്‍ കോളജിന് 10 ലക്ഷവും കരുണ മെഡിക്കല്‍ കോളജിന് 7.45 ലക്ഷം രൂപയും വാര്‍ഷിക ഫീസായി ഈടാക്കാനാണ് ഹൈക്കോടതി അനുമതി നല്‍കിയത്.