മൗറീഷ്യസില്‍ കണ്ടെത്തിയ വിമാനാവശിഷ്ടങ്ങള്‍ എംഎച്ച് 370ന്റെത് തന്നെയെന്ന് മലേഷ്യ

Posted on: October 7, 2016 10:38 am | Last updated: October 7, 2016 at 10:38 am

കൊലാലംപൂര്‍: 2014ല്‍ 239 യാത്രക്കാരുമായി പറക്കുന്നതിനിടെ അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം എംഎച്ച് 370ന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മൗറീഷ്യസില്‍ നിന്ന് കണ്ടെടുത്ത വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ എംഎച്ച് 370ന്റെതാണ് മലേഷ്യന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. വിമാനത്തിന്റെ ചിറകിന്റെ ഭാഗമാണ് മൗറീഷ്യസില്‍ കണ്ടെത്തിയത്.

നേരത്തെ ഫ്രഞ്ച് ദ്വീപായ റീയൂണിയനില്‍ നിന്നും താന്‍സാനിയയിലെ പെംപ ദ്വീപില്‍ നിന്നും വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിരുന്നു. ഇവയും എംഎച്ച് 370ന്റെതാണെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു.