ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 14 മുതല്‍ 22 വരെ

Posted on: October 7, 2016 6:00 am | Last updated: October 7, 2016 at 12:14 am

തിരുവനന്തപുരം: സംസ്ഥാനത്തെ വപൊതുവിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ 10 വരെ ക്ലസുകളില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷകള്‍ ഡിസംബര്‍ 14 മുതല്‍ 22 വരെ നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ക്യൂ ഐ പി )യോഗത്തില്‍ തീരുമാനിച്ചു.
ഡിപിഐ കെ വി മോഹന്‍കുമാര്‍ അധ്യക്ഷനായി. അടുത്ത ക്ലസ്റ്റര്‍ നവംബര്‍ അഞ്ചിന് നടത്താനും തീരുമാനായിട്ടുണ്ട്.
യോഗത്തില്‍ അധ്യാപക സംഘടനാ പ്രതിനിധികള്‍ക്കു പുറമെ എസ്‌സിഇആര്‍ടി ഡയറക്ടര്‍ ജെ പ്രസാദ്, ആര്‍ എം എം എസ് എ ഡപ്യൂട്ടി ഡയറക്ടര്‍ രാഘവന്‍, എഡിപിഐമാരായ ജെസി ജോസഫ്, ജിമ്മി കെ ജോസ് എന്നിവരും പങ്കെടുത്തു.