ന്യൂഡല്‍ഹി: നിയന്ത്രണ രേഖ കടന്ന് നടത്തിയ മിന്നല്‍ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇന്ത്യന്‍ സൈന്യം കേന്ദ്രത്തിന് കൈമാറി. കേന്ദ്ര ആഭ്യന്തര സഹ മന്ത്രി ഹന്‍സ് രാജ് അഹീറാണ് ഇക്കാര്യം അറിയിച്ചത്. മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന് പ്രതിപക്ഷ കക്ഷികള്‍ അടക്കം ആവശ്യം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് സൈന്യം വീഡിയോ ചിത്രങ്ങള്‍ കേന്ദ്ര സര്‍ക്കാറിന് കൈമാറിയത്.
മിന്നലാക്രമണത്തിന് ശേഷം എല്ലാ കാര്യങ്ങളും ചട്ടാനുസൃതമായാണ് നടന്നതെന്ന് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞു. കേന്ദ്ര സര്‍ക്കാറില്‍ എല്ലാവരും വിശ്വാസം അര്‍പ്പിക്കണമെന്നും സൈന്യത്തെ സ്വന്തം നിലയില്‍ മുന്നോട്ട് പോകാന്‍ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.