മിന്നലാക്രമണം: തെളിവുകള്‍ പുറത്തുവിടാന്‍ സൈന്യത്തിന്റെ പച്ചക്കൊടി

Posted on: October 5, 2016 9:47 am | Last updated: October 5, 2016 at 11:54 am
SHARE

armyന്യൂഡല്‍ഹി: പാക് അധീന കശ്മീരിലെ തീവ്രവാദി ക്യാമ്പുകളിലേക്ക് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ വീഡിയോ പുറത്തുവിടാന്‍ സൈന്യം അനുമതി നല്‍കി. വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പ്രധാനമന്ത്രിയുടെ ഓഫീസാണ്. ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മിന്നലാക്രമണം നടന്നിട്ടില്ലെന്ന പാക് നിലപാടിന് മറുപടിയായാണ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. വിദേശ മാധ്യമങ്ങളെ അടക്കം ആക്രമണം നടന്ന പ്രദേശത്ത് എത്തിച്ച് പാക്കിസ്ഥാന്‍ വിശദീകരണം നടത്തിയിരുന്നു. കെജരിവാള്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കളും ആക്രമണത്തിന്റെ തെളിവുകള്‍ പുറത്തുവിടാന്‍ ആവശ്യപ്പെട്ടിരുന്നു.