Connect with us

Kerala

തെരുവ്‌നായ്ക്കളെ പുനരധിവസിപ്പിക്കാന്‍ ഡോഗ്പാര്‍ക്ക്‌

Published

|

Last Updated

തിരുവനന്തപുരം: അലഞ്ഞുതിരിഞ്ഞുനടക്കുന്ന തെരുവുനായ്ക്കളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് ജില്ലാതലങ്ങളില്‍ ഡോഗ് പാര്‍ക്ക് നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ കര്‍മപരിപാടി തയ്യാറാക്കുമെന്ന്് മന്ത്രി കെടി ജലീല്‍ നിയമസഭയെ അറിയിച്ചു.
വനംവകുപ്പുമായി ചേര്‍ന്നായിരിക്കും ഇത്തരം പാര്‍ക്കുകള്‍ സജ്ജീകരിക്കുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. രാജു എബ്രഹാമിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. സപ്തംബര്‍ ഒന്നുമുതല്‍ തദ്ദേശസ്ഥാപനങ്ങള്‍, ജില്ലാ കലക്ടര്‍മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരുടെ സഹകരണത്തോടെ തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
നായ്ക്കളുടെ പ്രജനനം ശാസ്ത്രീയമായി തടയുന്നതിനുള്ള വന്ധീകരണപ്രവര്‍ത്തനമാണ് പ്രധാനമായും നടത്തുന്നത്. ഇതുവരെ 10,000 ലധികം നായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കിയതായാണ് റിപോര്‍ട്ട്. വന്ധ്യംകരിച്ച നായ്ക്കള്‍ക്ക് പിന്നീട് വലിയ ശൗര്യവും അക്രമസ്വഭാവവും കാണിക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. മാലിന്യങ്ങള്‍ കന്നുകൂടുന്നത് തെരുവുനായ്ക്കള്‍ പെറ്റുപെരുകാനും കാരണമാവും. ഇതെത്തുടര്‍ന്ന് മാലിന്യസംസ്‌കരണത്തിനും മാലിന്യം പൊതുനിരത്തില്‍ തള്ളുന്നവര്‍ക്കെതിരേയും ശക്തമായ നടപടിയാണ് സ്വീകരിച്ചുവരുന്നത്. സംസ്ഥാനത്ത് ഇതുവരെ 77 പേര്‍ക്കെതിരേ പിഴ ചുമത്തിയിട്ടുണ്ട്. തെരുവുനായ്ക്കള്‍ വ്യാപകമാവുന്നത് ജനങ്ങള്‍ക്കിടയില്‍ വല്ലാത്ത തരത്തിലുള്ള ഭീതിയാണുണ്ടാക്കിയിരിക്കുന്നത്.
ആക്രമണകാരികളായ തെരുവുനായ്ക്കളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിയമത്തില്‍ത്തന്നെ അനുശാസിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സാക്ഷരതാ പ്രേരക്മാരുടെ വേതനം വര്‍ധിപ്പിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് കെ ഡി പ്രസേനന്റെ സബ്മിഷന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് മറുപടി നല്‍കി.

---- facebook comment plugin here -----

Latest