മാധ്യമ വിലക്ക് നീക്കാന്‍ മുഖ്യമന്ത്രി; ചീഫ് ജസ്റ്റിസിനെ കാണും

Posted on: October 4, 2016 1:05 pm | Last updated: October 4, 2016 at 1:05 pm
media-ban
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പുറത്തിറങ്ങിയ മാധ്യമസ്ഥാപന പ്രതിനിധികൾ കാര്യങ്ങൾ വിശദീകരിക്കുന്നു

തിരുവനന്തപുരം: ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന മാധ്യമവിലക്ക് പരിഹരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇടപെടുന്നു. ചീഫ് ജസ്റ്റിസുമായി മുഖ്യമന്ത്രി ഈ വിഷയത്തില്‍ കൂടിക്കാഴ്ച നടത്തും. പ്രശ്‌നം പരിഹരിക്കാന്‍ ദീര്‍ഘാകല പദ്ധതികള്‍ തയ്യാറാക്കുമെന്ന് മാധ്യമ സ്ഥാപന മേധാവികളുമായി നിയമസഭയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്, ഭൂമി മാനേജിംഗ് എഡിറ്റര്‍ പിവി ചന്ദ്രന്‍, ഏഷ്യനെറ്റ് ന്യൂസ് ചീഫ് എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.