പൂര്‍ത്തിയാകാത്ത വീടുകള്‍ക്ക് താത്കാലിക നമ്പര്‍: കെ ടി ജലീല്‍

Posted on: October 4, 2016 5:30 am | Last updated: October 4, 2016 at 12:33 am

kt jaleelതിരുവനന്തപുരം: വൈദ്യുതി കണക്ഷന്‍ നേടുന്നതിന് അപേക്ഷിച്ചവര്‍ക്കെല്ലാം വീടു പണി പൂര്‍ത്തിയായില്ലെങ്കിലും താല്‍ക്കാലിക നമ്പര്‍ നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി കെ ടി ജലീല്‍ നിയമസഭയില്‍ അറിയിച്ചു.
നിലവില്‍ 1100 ചതുരശ്ര അടി വരെ തറ വിസ്തീര്‍ണമുള്ള വീടുകള്‍ക്കാണ് താല്‍ക്കാലിക നമ്പര്‍ നല്‍കുന്നത്. ഇനി മുതല്‍ 1500 ചതുരശ്രമീറ്റര്‍ വരെയുള്ള വീടുകള്‍ക്കും ഈ ഇളവ് അനുവദിക്കും.
നമ്പര്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ മടിക്കുകയാണെന്ന് പരാതി ഉയര്‍ന്നാല്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് എതിരെ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.