ഭീകരതയെ നേരിടാന്‍ പരിശീലന സ്‌കൂള്‍ കേരളത്തില്‍ സ്ഥാപിക്കണം: മുഖ്യമന്ത്രി

Posted on: October 4, 2016 12:27 am | Last updated: October 4, 2016 at 12:27 am

തിരുവനന്തപുരം: ഭീകരപ്രവര്‍ത്തനം നേരിടാന്‍ പരിശീലനം നല്‍കുന്ന കൗണ്ടര്‍ ഇന്‍സെര്‍ജന്‍സി ആന്‍ഡ് ആന്റി ടെററിസം സ്‌കൂള്‍ കേരളത്തില്‍ സ്ഥാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി, എംഉമ്മര്‍, പിബി അബ്ദുള്‍ റസാഖ്, കെഎം ഷാജി, പി അബ്ദുള്‍ ഹമീദ് എന്നിവരെ അറിയിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും തടയുന്നതിനുമായി സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ ഇന്റേണല്‍ സെക്യുൂരിറ്റി വിഭാഗം പ്രവര്‍ത്തിച്ചു വരുന്നുണ്ടൈന്നും മുഖ്യമന്ത്രി അറിയിച്ചു. ക്രൈംബ്രാഞ്ച് വിഭാഗത്തില്‍ പ്രത്യേകമായി ആഭ്യന്തര സുരക്ഷാ അനേഷണ വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ തീവ്രവാദ ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്ന സന്ദേശങ്ങള്‍ സോഷ്യലല്‍ മമീഡിയ തുടങ്ങിയ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വ്യക്തികളുടൈയും സംഘടനകളുടയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതതായും നടപടി സ്വീകരിച്ചു വരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ പേവിഷബാധയ്ക്കുള്ള മരുന്നുകള്‍ വാങ്ങിയ ചിലവില്‍ നാലിരട്ടി വര്‍ധനവ്. 2008-2009ല്‍ 10348113 ല്‍ നിന്ന് 48237264 കോടിിയായി വര്‍ധിച്ചുുവെന്നും ഇകെ വിജയന്റെ ചോദ്യത്തിന് മന്ത്രി കെ കെ ശൈജല രേഖാമൂലം മറുപടി നല്‍കി.