സര്‍ക്കാറിന്റെ പിടിവാശി വിദ്യാര്‍ഥികളുടെ ഭാവിയുടെ കാര്യത്തിലെന്ന് മുഖ്യമന്ത്രി

Posted on: October 3, 2016 12:50 pm | Last updated: October 3, 2016 at 10:40 pm

pinarayi-vijayan-at-niyama-sabhaതിരുവനന്തപുരം: സര്‍ക്കാറിന് പിടിവാശിയുള്ളത് വിദ്യാര്‍ഥികളുടെ ഭാവിയുടെ കാര്യത്തില്‍ മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാശ്രയ പ്രശ്‌നം അവസാനിപ്പിക്കണമെന്ന നിലപാടല്ല പ്രതിപക്ഷത്തിനുള്ളത്. പരിയാരം മെഡിക്കല്‍ കോളജിലെ 30 കുട്ടികളുടെ പേരിലാണ് ഇപ്പോഴത്തെ സമരം. സര്‍ക്കാര്‍ പരിയാരം ഏറ്റെടുക്കുന്നതോടെ ഫീസ് കുറയും. ക്രമക്കേട് കാട്ടിയ മാനേജ്‌മെന്റുകള്‍ക്കെതിരെ നേരത്തെ നടപടി ഉണ്ടായിട്ടില്ല. എന്നാല്‍ മാനേജ്‌മെന്റുകള്‍ക്ക് ഈ സര്‍ക്കാര്‍ കൃത്യമായ ലക്ഷ്മണരേഖ വരച്ചിട്ടുണ്ട്.

തലവരിപ്പണത്തെക്കുറിച്ച് വിജിലന്‍സോ െ്രെകംബ്രാഞ്ചോ അന്വേഷിക്കുന്നതില്‍ തര്‍ക്കമില്ലെന്നും സ്പീക്കറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചക്കുശേഷം നിയമസഭയില്‍ നടത്തിയ പ്രസ്താവനയില്‍ മുഖ്യമന്ത്രി പറഞ്ഞു.

ALSO READ  ലാവ്‌ലിന്‍: ശക്തമായ തെളിവുകളില്ലാതെ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി