നിതീഷ് കടാര വധം: പ്രതികള്‍ക്ക് 25 വര്‍ഷം തടവ്

Posted on: October 3, 2016 11:43 am | Last updated: October 3, 2016 at 10:40 pm
SHARE

nitish-katara_

ന്യൂഡല്‍ഹി: നിതീഷ് കടാര വധക്കേസ് പ്രതികളായ വിശാല്‍ യാദവ്, വികാസ് യാദവ് എന്നിവരെ സുപ്രംകോടതി 25 വര്‍ഷം തടവിന് ശിക്ഷിച്ചു. കേസിലെ മറ്റൊരു പ്രതിയായ സുകേഷ് പെഹാവന് 20 വര്‍ഷം തടവ് വിധിച്ചു.

നേരത്തെ ഡല്‍ഹി ഹൈക്കോടതി പ്രതികള്‍ക്ക് 25 വര്‍ഷം തടവും തെളിവ് നശിപ്പിച്ചതിന് അഞ്ച് വര്‍ഷം തടവും വിധിച്ചിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് സുപ്രീംകോടതി ശിക്ഷ 25 വര്‍ഷമായി കുറച്ചത്. തെളിവ് നശിപ്പിച്ചതിന് വിധിച്ച അഞ്ച് വര്‍ഷം തടവ് കോടതി റദ്ദാക്കി.

2002 ഫെബ്രുവരി 17നാണ് കേസിന് ആസ്പദമായ സംഭവം. വികാസിന്റെ സഹോദരിയുമായുള്ള കടാരയുടെ ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വിചാരണക്കോടതി ഇരുവര്‍ക്കും വധശിക്ഷ വിധിച്ചിരുന്നു. 2014 ഏപ്രിലില്‍ ഡല്‍ഹി ഹൈക്കോടതി വധശിക്ഷ റദ്ദാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here