ഗുജറാത്ത് തീരത്തെത്തിയ പാക്കിസ്ഥാന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടികൂടി

Posted on: October 2, 2016 5:27 pm | Last updated: October 2, 2016 at 5:27 pm

boatഅഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് കണ്ട പാക്കിസ്ഥാന്‍ ബോട്ട് ഇന്ത്യന്‍ കോസറ്റ് ഗാര്‍ഡ് പിടികൂടി. ബോട്ടിലുണ്ടായ ഒമ്പത് പാക്കിസ്ഥാന്‍ പൗരന്‍മാരേയും കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തു.

രാവിലെ 10.15 ഓടെയാണ് കപ്പല്‍ കോസ്റ്റ് ഗാര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് തീരരക്ഷാസേനയുടെ ഐസിജി സമുദ്ര പവക്ക് എന്ന പെട്രോളിംഗ് കപ്പല്‍ ബോട്ടിനെ തടഞ്ഞുവെച്ചു. ബോട്ടിലുണ്ടായിരുന്നവര്‍ മത്സ്യത്തൊഴിലാളികളാണെന്നാണ് പ്രഥമിക നിഗമനം.