സ്വാശ്രയം സമരം: വിഎസിന്റെ നിലപാടിനെതിരെ ഇപി ജയരാജന്‍

Posted on: October 2, 2016 4:09 pm | Last updated: October 2, 2016 at 4:09 pm

ep jayarajanതിരുവനന്തപുരം: സ്വാശ്രയ സമര വിഷയത്തില്‍ വിഎസ് അച്യുതാനന്ദന്റെ നിലപാടിനെതിരെ മന്ത്രി ഇപി ജയരാജന്‍. കാര്യങ്ങള്‍ മനസിലാകുന്ന ഒരു രാഷ്ട്രീയ നേതാവും ഇങ്ങനെ പറയില്ലെന്ന് ജയരാജന്‍ പറഞ്ഞു.

സ്വാശ്രയ വിഷയത്തില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ സമരത്തില്‍ സര്‍ക്കാര്‍ നിലപാട് തെറ്റാണെന്നായിരുന്നു വിഎസ് പറഞ്ഞത്. സമരം പെട്ടന്ന് തന്നെ ഒത്തുതീര്‍പ്പാക്കണമെന്നും വിഎസ് പറഞ്ഞിരുന്നു. അതേസമയം വിഎസിന്റെ പ്രസ്താവനയോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.