ഇന്ത്യന്‍ ചാനലുകൾക്ക് പാക്കിസ്ഥാന്‍ വിലക്ക് ഏര്‍പ്പെടുത്തി

Posted on: October 1, 2016 3:23 pm | Last updated: October 1, 2016 at 3:24 pm
SHARE

tv-banന്യൂഡല്‍ഹി: ഇന്ത്യന്‍ ടി വി ചാനലുകള്‍ക്ക് പാക്കിസ്ഥാന്‍ വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യയില്‍ നിന്ന് പ്രക്ഷേപണം ചെയ്യുന്ന ടി വി ചാനലുകള്‍ പൂര്‍ണമായും ഒക്‌ടോബര്‍ 15നകം വിലക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ ഇലക്‌ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി വിതരണ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കി.

ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള നടന്മാര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ഇന്ത്യന്‍ സിനിമ മേഖലയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാക്കിസ്ഥാന്റെ ചാനല്‍ നിരോധനം.

നേരത്തെ ഇന്ത്യയില്‍ നിന്നുള്ള സിനിമികള്‍ പ്രദര്‍ശിപ്പിക്കുന്നതിനും പാക്കിസ്ഥാനില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.