മാനവ സംഗമം രജിസ്‌ട്രേഷന്‍ നാളെ അവസാനിക്കും

Posted on: October 1, 2016 12:52 pm | Last updated: October 1, 2016 at 11:52 am
SHARE

manava-sangamകോട്ടക്കല്‍: മമ്പുറം തങ്ങളും കോന്തുനായരും നാടുണര്‍ത്തിയ സൗഹൃദം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന മാനവ സംഗമത്തിന്റെ രജിസ്‌ട്രേഷന്‍ നാളെ അവസാനിക്കും. അഞ്ചു സെഷനുകളിലായി നടക്കുന്ന മാനവ സംഗമത്തിന്റെ അക്കാഡമിക് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷനാണ് പൂര്‍ത്തിയാകുന്നത്. സംസ്ഥാനത്തെ ദഅ്‌വ കോളജ്, ക്യാമ്പസ് യൂനിറ്റുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് പ്രതിനിധികള്‍. അക്കാഡമിക് കോണ്‍ഫറന്‍സ്, ഉദ്ഘാടന സമ്മേളനം, കലാ വിരുന്ന്, സൗഹൃദങ്ങളുടെ ഒത്തുചേരല്‍, സൗഹാര്‍ദ്ദ സമ്മേളനം എന്നിവ മാനവ സംഗമത്തില്‍ നടക്കും. 2000 സൗഹൃദങ്ങളുടെ ഒത്തുചേരലിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ യൂനിറ്റുകള്‍ വഴിയാണ് നടക്കുന്നത്. 1500 പ്രതിനിധികള്‍ക്ക് അവസരമുള്ള അക്കാഡമിക് സെഷന്റെ രജിസ്‌ട്രേഷന്‍ mavavasangamam.in എന്ന വെബ്‌സൈറ്റ് വഴിയാണ് നടക്കുന്നത്. അക്കാഡമിക് കോണ്‍ഫറന്‍സില്‍ രാജ്യത്തെ പ്രമുഖരായ എഴുത്തുകാരും ചിന്തകരും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. പ്രബന്ധങ്ങളിന്മേലുള്ള ചര്‍ച്ചകള്‍ക്ക് പ്രശസ്ത അക്കാഡമീഷന്മാര്‍ നേതൃത്വം നല്‍കും. പ്രതിനിധികള്‍ക്ക് അക്കാഡമിക് സെഷനില്‍ ഇടപെടുന്നതിനും ആശയം സമര്‍പ്പിക്കുന്നതിനും അവസരം നല്‍കുന്നതാണ്. കലാവിരുന്നിന് മാപ്പിളകലാ രംഗത്തെ പ്രമുഖര്‍ നേതൃത്വം നല്‍കും. നാടന്‍ പാട്ട്, കര്‍ഷക പാട്ട്, പടപ്പാട്ട്, ഖവാലി അടക്കമുള്ള വ്യത്യസ്തങ്ങളായ അവതരണങ്ങളും നടക്കും. സൗഹൃദങ്ങളുടെ ഒത്തുചേരലില്‍ മത-സാംസ്‌കാരിക രംഗത്തെ മഹത് വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. സൗഹാര്‍ദ്ദ സമ്മേളനം രാഷ്ട്രീയ-സാംസ്‌കാരിക-മത രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്താല്‍ സമ്പന്നമാകും. മാനവ സംഗമത്തിന്റെ പ്രചരണാര്‍ത്ഥം വിവിധങ്ങളായ പദ്ധതികളാണ് നടക്കുന്നത്. രജിസ്‌ട്രേഷന്‍ സംബന്ധമായ വിവരങ്ങള്‍ക്ക് 9846486627, 9037030350 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here