ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; അപേക്ഷാ തീയതി നീട്ടി

Posted on: October 1, 2016 10:38 am | Last updated: October 1, 2016 at 10:38 am
SHARE

അരീക്കോട്: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ അപേക്ഷ സമര്‍പ്പണത്തിനുള്ള തീയതി ഈമാസം 31വരെ വരെ നീട്ടി. അപേക്ഷകരുടെ ബാഹുല്യംകാരണവും പല യൂനിവേഴ്‌സിറ്റികളിലും ഡിഗ്രി, പി ജി അഡ്മിഷന്‍ പൂര്‍ത്തിയാക്കാത്തതുമാണ് തീയതി നീട്ടാന്‍ ഇടയായത്. ആധാര്‍ ഇല്ലാത്തവര്‍ക്ക് ബേങ്ക് അക്കൗണ്ട് മുഖേനെ അപേക്ഷിക്കാവുന്നതാണ്. മാത്രമല്ല 50000 രൂപയില്‍ താഴെ സ്‌കോളര്‍ഷിപ്പ് വാങ്ങുന്നവര്‍ക്ക് ബന്ധപെട്ട രേഖകള്‍ സ്‌കാന്‍ചെയ്യേണ്ടതില്ല. ഓണ്‍ലൈന്‍ മുഖേനെ ആര്‍ക്കും ചെയ്യാവുന്നതാണ്. അപേക്ഷകളില്‍ന്മേല്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടത് അതാത് വിദ്യാലയ മേധാവികളാണ്. 50ശതമാനത്തില്‍ മുകളില്‍ മാര്‍ക്കുള്ള മുസ്‌ലിം, ക്രൈസ്തവ, സിക്ക്, പാഴ്‌സി വിഭാഗങ്ങള്‍ക്കാണ് സ്‌കോളര്‍ഷിപ്പുള്ളത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ ഉള്ളത് മലപ്പുറത്ത് നിന്നാണ്. പല വിദ്യാലയങ്ങളിലയങ്ങലെയും സൈറ്റില്‍ അപ് ലോഡ് ചെയ്യാന്‍ സാധിക്കാതെയും ഇന്നലെയും വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടി. തീയിതി നീട്ടിയ വിവരം ഇന്നലെ രാവിലെ തന്നെ വെബ്‌സൈറ്റ് മുഖേനെ അധികൃതര്‍ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here