പെരസിന്റെ ശവസംസ്‌കാര ചടങ്ങുകളില്‍ ലോക നേതാക്കള്‍ സംബന്ധിച്ചു

Posted on: October 1, 2016 7:35 am | Last updated: October 1, 2016 at 10:37 am
മുന്‍ ഇസ്‌റാഈല്‍ പ്രസിഡന്റ് ഷിമോണ്‍ പെരസിന്റെ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനായി എത്തിയ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഹസ്തദാനം ചെയ്യുന്നു. 2010ന് ശേഷം ഫലസ്തീന്‍ പ്രസിഡന്റ് ആദ്യമായാണ് ഇസ്‌റാഈല്‍ സന്ദര്‍ശിക്കുന്നത്.

ജറുസലേം: മുന്‍ ഇസ്‌റാഈല്‍ പ്രസിഡന്റ് ഷിമോണ്‍ പെരസിന്റെ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനായി നിരവധി ലോക നേതാക്കള്‍ ജറുസലേമിലെത്തി. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ടെ, ജര്‍മന്‍ പ്രസിഡന്റ് ജൊആച്ചിന്‍ ഗ്വൗക് തുടങ്ങി നിരവധി ലോകനേതാക്കളാണ് ഇവിടെയെത്തിയത്.
സിയോണിസ്റ്റ്‌റ് ആശയത്തിന്റെ ഹ്യദയം നീതിയും പ്രതീക്ഷയുമാണെന്ന് കാണിച്ചുതന്ന പ്രിയ സുഹ്യത്തിന് വിടചൊല്ലുകയാണെന്ന് ചടങ്ങില്‍ സംസാരിച്ച ഒബാമ പറഞ്ഞു. മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി എന്നിവരെക്കൂടാതെ 20ഓളം കോണ്‍ഗ്രസ് അംഗങ്ങളും ഉദ്യോഗസ്ഥരും അമേരിക്കന്‍ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ക്ക് മുന്നോടിയായി മധ്യ ജറുസലേമിലേക്കുള്ള റോഡുകള്‍ പോലീസ് അടച്ചിരുന്നു. പക്ഷാഘാതത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന പെരസ് ബുധനാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. രണ്ട് ദശകത്തിനിടെ ഇസ്‌റാഈല്‍ കണ്ട അതീവ സുരക്ഷാ അകമ്പടിയിലാണ് സംസ്‌കാരചടങ്ങുകള്‍ നടന്നത്. എട്ടായിരം പോലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരും റോഡുകളില്‍ അണിനിരന്നിരുന്നു.