Connect with us

Gulf

പുതിയ സുരക്ഷാ ആസ്ഥാന മന്ദിരം ശൈഖ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു

Published

|

Last Updated

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സുരക്ഷാ ആസ്ഥാനത്തെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്ത ശേഷം ഓഫീസിലെത്തിയപ്പോള്‍

ദുബൈ: ജനസമൂഹത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതില്‍ ആയുധ-സുരക്ഷാ വിഭാഗം നിര്‍ണായക പങ്കാണ് വഹിക്കുന്നതെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. മികച്ച സുരക്ഷ ഉറപ്പാക്കല്‍ രാജ്യ വികസനത്തിന്റെ പ്രധാന പങ്കാണ്. ദുബൈയില്‍ സുരക്ഷാ ആസ്ഥാനത്തിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശൈഖ് മുഹമ്മദ്. ഉദ്ഘാടനത്തിന് ശേഷം ശൈഖ് മുഹമ്മദും ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും ആസ്ഥാനത്തെ ഓഫീസില്‍ സന്ദര്‍ശനം നടത്തി. ദുബൈ പോലീസ്-പൊതുസുരക്ഷാ ഡെപ്യൂട്ടി ചെയര്‍മാന്‍ ലെഫ്.ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം ഇരുവരേയും അനുഗമിച്ചു. സുരക്ഷാ സംവിധാനങ്ങളെകുറിച്ച് ഡയറക്ടര്‍ ജനറലുമായി ശൈഖ് മുഹമ്മദ് സംസാരിച്ചു. ദുബൈ പ്ലാന്‍ 2021ന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമാക്കി ദുബൈയെ മാറ്റാനുള്ള പ്രവര്‍ത്തനം നടത്താന്‍ ശൈഖ് മുഹമ്മദ് നിര്‍ദേശം നല്‍കി. ഇവിടെ നിര്‍മിക്കുന്ന ചരിത്ര മ്യൂസിയത്തിന്റെ കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങളും ശൈഖ് മുഹമ്മദ് വിലയിരുത്തി.