വെള്ളിയാഴ്ച തന്നെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ സര്‍വകലാശാല

Posted on: September 29, 2016 8:58 am | Last updated: September 29, 2016 at 12:42 pm
SHARE

docterതൃശൂര്‍: വെള്ളിയാഴ്ച രാത്രി 12 മണിക്ക് മുമ്പായി പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് ആരോഗ്യ സര്‍വകലാശാലയുടെ നിര്‍ദേശം. വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനാവാത്തവര്‍ക്ക് ശനിയാഴ്ച രാവിലെ നേരിട്ട് സര്‍വകലാശാലയില്‍ രജിസ്‌ട്രേഷനുള്ള സൗകര്യമുണ്ടാകും. സമയപരിധി കഴിഞ്ഞുള്ള പ്രവേശനം അംഗീകരിക്കില്ലെന്നും സര്‍വകലാശാല വ്യക്തമാക്കി.

അതേസമയം സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാറും മാനേജ്‌മെന്റുകളും തുറന്ന ഏറ്റുമുട്ടലിലേക്ക് നീങ്ങുകയാണ്. കോളേജുകളിലെ ഒഴിവുള്ള സീറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന പ്രവേശനപരീക്ഷാ കമ്മീഷണറുടെ നിര്‍ദേശം അംഗീകരിക്കില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്റുകള്‍. ഉത്തരവ് സര്‍ക്കാറുമായുണ്ടാക്കിയ കരാറിന് എതിരാണെന്നാണ് മാനേജ്‌മെന്റ് നിലപാട്. ഒഴിവുള്ള സീറ്റുകള്‍ മാനേജ്‌മെന്റുകള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് മാനേജ്‌മെന്റ് അസോസിയേഷന്‍ പറയുന്നത്. എന്നാല്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവെന്നും കരാര്‍ വ്യവസ്ഥ എന്തായാലും കോടതി നിര്‍ദേശം നടപ്പാക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here