തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം കോഴിക്കോട് നടത്തിയ പ്രസംഗത്തിനെതിരെ മന്ത്രി ജി സുധാകരന്‍. മര്യാദയില്ലാത്ത പ്രസംഗമാണ് മോദി നടത്തിയതെന്ന് സുധാകരന്‍ പറഞ്ഞു. ഒരു പ്രധാനമന്ത്രിയും ഇതുപോലെ അലറിയിട്ടില്ല. രാഷ്ട്രീയക്കാരന്റെ രീതിയിലാണ് പ്രധാനമന്ത്രി സംസാരിച്ചത്. എന്തിനാണ് അദ്ദേഹം ഇങ്ങനെ അലറുന്നതെന്നും സുധാകരന്‍ ചോദിച്ചു.