ഗിരീഷ് മാരേങ്ങലത്തിന്റെ മൊബൈല്‍ ഫോട്ടോഗ്രാഫി ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡ്‌സിലും

Posted on: September 24, 2016 10:44 am | Last updated: September 24, 2016 at 10:44 am
SHARE

gireesh-marangelathകാളികാവ്: ഇന്ത്യയിലാദ്യമായി മൊബൈല്‍ ഫോണ്‍ ക്യാമറയിലെടുത്ത ഫോട്ടോകളുടെ പ്രദര്‍ശനം സംഘടിപ്പിച്ച ഗിരീഷ് മാരേങ്ങലത്ത് ഇന്ത്യാബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറ്റി ഇരുപതോളം ഫോട്ടോ പ്രദര്‍ശനങ്ങളൊണ് കാളികാവ് സ്വദേശിയും അധ്യാപകനുമായ ഗിരീഷ് മാരേങ്ങലത്ത് നടത്തിയത്. 2007ല്‍ ആരംഭിച്ച ഗിരീഷിന്റെ ഫോട്ടോ പ്രദര്‍ശനം ഏകദേശം പത്തുലക്ഷത്തോളം ആളുകള്‍ കണ്ടു കഴിഞ്ഞു. ദുരുപയോഗത്തിന്റെ കഥകള്‍ മാത്രം കൂടുതല്‍ പറഞ്ഞു കേട്ടിട്ടുള്ള മൊബൈല്‍ ക്യാമറ എങ്ങനെ സര്‍ഗാത്മകമായി ഉപയോഗിക്കാമെന്ന് തെളിയിച്ച ഗിരീഷിന്റെ ‘കാഴ്ച ഒറ്റക്കണ്ണിലൊരുങ്ങുന്നൊരാരവം’ എന്ന ഫോട്ടോ പ്രദര്‍ശനത്തിന് കേരളത്തിനകത്തും പുറത്തും ഏറെ സ്വീകരണങ്ങളാണ് ലഭിച്ചത്. ലിംക ബുക് ഓഫ് റെക്കോര്‍ഡ്‌സിന്റ 2016 എഡിഷനിലും മൊബൈല്‍ ഫോട്ടോഗ്രാഫി ഇടം പിടിച്ചിരുന്നു. കാളികാവ് ബസാര്‍ ഗവ. യു പി സ്‌കൂള്‍ അധ്യാപകനായ ഗിരീഷിന് മികച്ച അധ്യാപകനുള്ള എയര്‍ ഇന്ത്യ പ്രതിഭാ പുരസ്‌കാരം, ഗ്ലോബല്‍ ടീച്ചര്‍ റോള്‍ മോഡല്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here