എ ഐ വൈ എഫ് ജില്ലാ സമ്മേളനത്തിന് തുടക്കമായി

Posted on: September 23, 2016 2:23 pm | Last updated: September 23, 2016 at 2:23 pm
SHARE

മങ്കട: അഖിലേന്ത്യാ യുവജന ഫെഡറേഷന്‍ (എ ഐ വൈ എഫ്) ജില്ലാ സമ്മേളനത്തിന് തുടക്കമായി. പതാക ബാനര്‍ കൊടി മര ജാഥകള്‍ എ ബി ബര്‍ദന്‍ നഗറില്‍ (ഹൈസ്‌കൂള്‍ ഗ്രൗണ്ട്) സംഗമിച്ചു.
മുതുകുര്‍ശ്ശി എം ആര്‍ രമേശ് മാസ്റ്റര്‍ സ്മൃതി മണ്ഡപത്തില്‍ നിന്നും സമ്മേളനത്തിന് ഉയര്‍ത്താനുള്ള പതാക പി കെ സന്ധ്യയുടെ നേതൃത്വത്തിലും മങ്കട കാച്ചിക്കുന്നില്‍ സുരേഷ് ബാബു സ്മൃതി മണ്ഡപത്തില്‍ നിന്ന് കെ ജംഷീറിന്റെ നേതൃത്വത്തിലും പന്തല്ലൂരിലെ കെ പി അന്‍വറലി സ്മൃതി മണ്ഡപത്തില്‍ നിന്നും ബാനര്‍ ജാഥയും എത്തി. എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് എം കെ മുഹമ്മദ് സലീം പതാകയും കൊടിമരം പ്രൊഫ. പി ഗൗരിയും, ബാനര്‍ ജാസ്മിന്‍ ആലങ്ങാടനും ഏറ്റുവാങ്ങി. മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന യുവജന റാലി വൈകീട്ട് 5.30ന് കടന്നമണ്ണയില്‍ നിന്ന് ആരംഭിക്കും. തുടര്‍ന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍, മുല്ലക്കര രത്‌നാകരന്‍ എംഎല്‍ എ, എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. കെ രാജന്‍ എം എല്‍ എ സംസാരിക്കും. തുടര്‍ന്ന് സംഗീത നിശയും നടക്കും. 24 ന് സോണി ബി തെങ്ങമം നഗരിയില്‍ പ്രതിനിധി സമ്മേളനം നടക്കും.
പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായി വൈകീട്ട് അഞ്ചിന് സാംസ്‌കാരിക സമ്മേളനവും നടക്കും. രാത്രി എട്ടിന് നവ മാധ്യമങ്ങളിലെ രാഷ്ട്രീയം എന്ന വിഷയത്തില്‍ ഹരി ശശി ക്ലാസെടുക്കും. 25 ന് വൈകീട്ട് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here