ബീഹാറില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 35 മരണം

Posted on: September 19, 2016 7:52 pm | Last updated: September 19, 2016 at 9:55 pm
SHARE

bihar-bus-accidentപട്‌ന: ബീഹാറില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 35 മരണം. പട്‌നയില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ ബസാഖ ചൗക്കിലാണ് ദുരന്തമുണ്ടായത്. ബസില്‍ 65 യാത്രക്കാരുണ്ടായിരുന്നു. ഇവരില്‍ ചിലര്‍ നീന്തി രക്ഷപ്പെട്ടു.

മധുബാനിയില്‍ നിന്ന് സീതാമര്‍ഹിയിലേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് നദിയിലേക്ക് മറിയുകയായിരുന്നു. ബസ് പൂര്‍ണമായും തടാകത്തില്‍ മുങ്ങി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

bihar-bus-accident