മലബാര്‍ സിമന്റ്‌സ് അഴിമതി; മുന്‍ എംഡി പത്മകുമാറിന് ഉപാധികളോടെ ജാമ്യം

Posted on: September 9, 2016 2:29 pm | Last updated: September 9, 2016 at 9:16 pm
SHARE

k-pathmakumarതൃശൂര്‍: അഴിമതിക്കേസില്‍ അറസ്റ്റിലായ മലബാര്‍ സിമന്റ്‌സ് മുന്‍ എംഡി പത്മകുമാറിന് ഉപാധികളോടെ ജാമ്യം. കെ. പത്മകുമാറിന്റെ ജാമ്യാപേക്ഷയെ കോടതിയില്‍ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ആവശ്യമെങ്കില്‍ ഡയറക്ടര്‍ ബോര്‍ഡിനേയും കേസില്‍ പ്രതികളാക്കേണ്ടിവരുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ചട്ടങ്ങള്‍ മറികടന്ന് സിമന്റ് ഡീലര്‍ഷിപ്പ് അനുവദിച്ചതിലൂടെ 2.70 കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന പരാതിയില്‍ തിങ്കളാഴ്ച പത്മകുമാറിനെ വിജിലന്‍സ് അറസ്റ്റ്‌ചെയ്തത്. തുടര്‍ന്ന് സര്‍ക്കാര്‍ ഇദ്ദേഹത്തെ എംഡി സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു.