സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്കും പ്രാര്‍ഥനയും ഒഴിവാക്കണം: ജി സുധാകരന്‍

Posted on: August 28, 2016 8:58 pm | Last updated: August 29, 2016 at 10:19 am

g sudhakaranആലപ്പുഴ: സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്കും പ്രാര്‍ഥനയും ഒഴിവാക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. ഭരണഘടനക്ക് മതവും ജാതിയുമില്ലെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ മുതുകുളത്ത് സംഘടിപ്പിച്ച പൊതുയോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിളക്ക് കൊളുത്തരുതെന്ന് പറയുമ്പോള്‍ ചോദ്യം ചെയ്യുന്നവര്‍ ബ്രാഹ്മണ സംസ്‌കാരം പേറുന്നവരാണ്. പറയുന്നയാള്‍ ബ്രാഹ്മണന്‍ അല്ലെങ്കിലും സംസ്‌കാരം ബ്രാഹ്മണ മേധ്വാവിത്വത്തിന്റേതാണെന്നും സുധാകരന്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ പരിപാടിയില്‍ ഒരു മതത്തിന്റേയും പാട്ട് വേണ്ട. നിലവിളക്ക് കൊളുത്തരുത് എന്ന് പറഞ്ഞിട്ടുളളത് ശരിയാണ്. എല്ലാ സ്‌കൂളുകളിലും കേളേജുകളിലും മോണിംഗ് അസംബ്ലിയില്‍ ‘നമുക്ക് ജാതിയില്ല’ എന്ന പ്രതിജ്ഞ ചെയ്യണമെന്നും മന്ത്രി പറഞ്ഞു.