എയര്‍ ഇന്ത്യ അബുദാബിയില്‍ നിന്നും നിരക്ക് കുറച്ചു

Posted on: August 28, 2016 3:51 pm | Last updated: August 28, 2016 at 3:51 pm
SHARE

അബുദാബി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് അബുദാബിയില്‍ നിന്നും ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് നിരക്ക് കുറച്ചു. കഴിഞ്ഞ ദിവസം മുതലാണ് നിരക്കിളവ് പ്രാബല്യത്തില്‍ വന്നത്. പുതിയ നിരക്ക് പ്രകാരം അബുദാബിയില്‍ നിന്ന് ന്യൂഡല്‍ഹി 362, മംഗലാപുരം 370, കൊച്ചി 415 ദിര്‍ഹം എന്നിങ്ങനെയാണ് നിരക്ക്. അല്‍ ഐനില്‍ നിന്ന് കോഴിക്കോട് 425, അബുദാബി-കോഴിക്കോട് 435, അബുദാബി-തിരുവനന്തപുരം 505 ദിര്‍ഹം എന്നിങ്ങനെയാണ് പുതിയ നിരക്കുകള്‍.