ജനങ്ങളുടെ ജീവന് ഭീഷണിയായ തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുമെന്ന് കെടി ജലീല്‍

Posted on: August 20, 2016 12:02 pm | Last updated: August 20, 2016 at 7:51 pm
SHARE

kt jaleelതിരുവനന്തപുരം: ജനങ്ങളുടെ ജീവന് ഭീഷണിയായ തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി.ജലീല്‍. ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കര്‍ശനനടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് തെരുവ് നായകളുടെ ആക്രമണത്തില്‍ വൃദ്ധ മരിച്ച സംഭവത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലുന്നതിന് നിയമതടസമില്ലെന്നും ഒരു നായയെ വന്ധ്യംകരിക്കുന്നതിന് 2000 രൂപ വച്ച് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം തെരുവ് നായ്ക്കളെ നിയന്ത്രിക്കാന്‍ ഉടന്‍ തന്നെ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. തെരുവ് നായ്ക്കള്‍ എണ്ണത്തില്‍ പെരുകിയാല്‍ നശിപ്പിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തെരുവ് നായ്ക്കളെ കൊല്ലുന്നത് നിയമലംഘനമല്ലെന്ന് മുന്‍ തിരുവനന്തപുരം ജില്ലാ കലക്ടര്‍ ബിജുപ്രഭാകര്‍ പറഞ്ഞു. നായ്ക്കളെ വളര്‍ത്തേണ്ടത് വീട്ടിനുള്ളിലാണ്, അല്ലാതെ തെരുവില്ലല്ല. മനുഷ്യന് ഭീഷണിയാകുന്നവയെ ഉന്മൂലനം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here