ഓണ്‍ലൈന്‍ മദ്യവില്‍പന അനുവദിക്കില്ലെന്ന് ഋഷിരാജ് സിംഗ്

Posted on: August 18, 2016 8:30 pm | Last updated: August 19, 2016 at 8:59 am
SHARE

rishiraj singh

തിരുവനന്തപുരം: ഓണ്‍ലൈന്‍ മദ്യവില്‍പന അനുവദിക്കില്ലെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. ഓണ്‍ലൈന്‍ വില്‍പന നിയമവിധേയമല്ല. കണ്‍സ്യൂമര്‍ ഫെഡ് എക്‌സൈസ് വകുപ്പുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മദ്യവില്‍പനക്കുള്ള ലൈസന്‍സ് ഒരു സ്ഥലത്തെ കേന്ദ്രീകരിച്ചാണ്. ഈ നിബന്ധന പാലിക്കാന്‍ ഓണ്‍ലൈന്‍ വില്‍പനക്കാകില്ല. കണ്‍സ്യൂമര്‍ ഫെഡ് എക്‌സൈസ് വകുപ്പുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
ഓണം മുതല്‍ ഓണ്‍ലൈനിലൂടെ മദ്യം വില്‍ക്കുമെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് അറിയിച്ചിരുന്നു. മദ്യം വാങ്ങാനായി മണിക്കൂറുകളോളം വെയിലത്തും മഴയത്തും ക്യൂ നില്‍ക്കുന്നത് അവസാനിപ്പിക്കാനാണ് പുതിയ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here