നവ ജാപ്പാനീസ് വിഭവവുമായി മാംഗാ സുഷി

Posted on: August 13, 2016 1:56 pm | Last updated: August 19, 2016 at 9:26 pm

Sushi (3)ദുബൈ: ജാപ്പാനീസ് വിഭവങ്ങള്‍ക്കു പേരുകേട്ട ദുബൈയിലെ മാംഗാ സുഷി റസ്റ്റോറന്റ് പുതിയ വൈവിധ്യമാര്‍ന്ന സുഷി വിഭവങ്ങള്‍ അവതരിപ്പിച്ചു. ഫിലാഡെല്‍ഫിയ റോള്‍, സാല്‍മണ്‍ തെറിയാക്കി, ക്രിസ്പി ഹമ റോള്‍, ബോപ്‌സ്, റെയിന്‍ബോ റോള്‍ എന്നീ വിഭവങ്ങളാണ് സൂഷി പ്രേമികള്‍ക്കായി മാംഗാ സുഷി ഒരുക്കിയിരിക്കുന്നത്.
നോണ്‍വെജ് സുഷികള്‍ കൂടാതെ വെജിറ്റേറിയന്‍ സുഷികളും ഇവിടെ ലഭ്യമാണ്. അവകാഡോ, മാങ്ങ, ബ്ലൂബെറി, കുക്കുമ്പര്‍, ക്രീം, ചീസ്, സ്പ്രിങ് ഒനിയന്‍ എന്നിങ്ങനെ നിരവധി ചേരുവകകള്‍ ഉള്‍പെടുത്തിയാണ് മാംഗാസുഷി സുഷികള്‍ തയ്യാറാക്കുന്നത്. സുഷി പ്രേമികള്‍ക്ക് പ്രിയമേറിയ രുചിവൈവിധ്യങ്ങളില്‍ സുഷികള്‍ തയ്യാറാക്കി കൊടുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നു മാംഗ സുഷി ഷെഫ് ഗ്യാന്‍ പറഞ്ഞു.
നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് വ്യത്യസ്ത രുചികളിലുള്ള സൂഷികള്‍ മാംഗാ സുഷി ടീം മെനുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം ഒരു പുതുമ ഒരുക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്നും പുതിയ സുഷി രുചികള്‍ ഏവര്‍ക്കും ഇഷ്ടമാകുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.