ഇടത് മുന്നണി പ്രവേശം: ദേശാഭിമാനി മുഖപ്രസംഗം മാത്രം വെച്ച് പ്രതികരിക്കാനില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി

Posted on: August 12, 2016 9:37 pm | Last updated: August 12, 2016 at 9:37 pm

KUNJALIKUTTYകോഴിക്കോട്: ഇടത് മുന്നണിയിലേക്ക് ആരെങ്കിലും വ്യക്തമായി ക്ഷണിച്ചതിന് ശേഷം മാത്രം ഇക്കാര്യത്തില്‍ പ്രതികരിക്കാമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ദേശാഭിമാനി മുഖപ്രസംഗം മാത്രം വെച്ച് പ്രതികരിക്കാനില്ല. കെ എം മാണിയുമായി തല്‍ക്കാലം മധ്യസ്ഥ ചര്‍ച്ചക്കില്ല. എന്നാല്‍ അദ്ദേഹത്തിന്റെ തിരിച്ചുവരവ് അടഞ്ഞ അധ്യായമല്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.